gnn24x7

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അന്തരിച്ചു

0
307
gnn24x7

കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ (80) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്-എന്‍(പി.എം.എല്‍-എന്‍.) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് മംനൂന്‍ ഹുസൈന്‍.

പാകിസ്ഥാന്റെ 12ാമത്തെ പ്രസിഡന്റായിരുന്ന മംനൂന്‍ ഹുസൈന്‍ 2013ലാണ് ചുമതലയേറ്റത്. അദ്ദേഹം 2018 വരെ അധികാരത്തില്‍ തുടര്‍ന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അടുത്ത അനുയായി ആയിട്ടാരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

gnn24x7