gnn24x7

ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകം ‘മാലിക്’ ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ

0
687
gnn24x7

ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകം ‘മാലിക്’ എന്ന സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ എത്തി. ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ചിത്രമാണ് ‘മാലിക്’.

നേരത്തെ തിയറ്റർ റിലീസിനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനം മൂലം തിയറ്ററുകൾ അടച്ചിട്ടതോടെ അണിയറ പ്രവർത്തകർ സിനിമ ഒടിടിയിലൂടെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

‘ടേക്ക് ഓഫ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്. ഈ ചിത്രത്തിനായി 27 കോടിയോളം രൂപയാണ് മുതല്‍മുടക്കിയിരിക്കുന്നത്. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

gnn24x7