ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് അപകടത്തിൽപ്പെട്ട് ഗുരുതര പരിക്ക്. ചൊവ്വാഴ്ച്ച രാവിലെ 7.12 ന് ലോസ് ഏഞ്ചൽസിന് സമീപം. വുഡ്‌സിന്റെ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെറിച്ച് ഉരുണ്ട് താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. വുഡ്‌സിന്റെ കാലിൽ ഒന്നിൽ കൂടുതൽ ഒടിവുകളുണ്ട്. റോളിങ്ങ് ഹിൽസ് എസ്സ്റ്റേറ്റ്സിനും റാഞ്ചോ പാലോസ് വെർഡെസും തമ്മിലുള്ള ബോർഡറിലാണ് അപകടം നടന്നത്.
അപകട സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരാൾ 911 ൽ വിളിച്ച് അധികൃതരെ അറിയിക്കുകയും, തുടർന്ന് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിലേക്കി മാറ്റി. അതേസമയം അപകട സമയത്ത് വുഡ്‌സ് മദ്യമോലഹരിയോ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് അലക്സ് വില്ലനുവ പറഞ്ഞു. പരിക്കുകളിൽ നിന്ന് ഇപ്പോൾ സുഖം പ്രാപിക്കുകയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രി അധികൃതർ ബുധനാഴ്ച പറഞ്ഞു.


































