gnn24x7

Goat Plague: ഗ്രീസിൽ പതിനായിരയിരക്കണക്കിന് ആടുകളിൽ പരിശോധന നടത്തി

0
266
gnn24x7

സെൻട്രൽ ഗ്രീസിൽ ഗോട്ട് പ്ളേഗ് എന്നറിയപ്പെടുന്ന വൈറൽ അണുബാധ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 16,500-ലധികം ആടുകളെയും ചെമ്മരിയാടുകളെയും പരിശോധന നടത്തിയതായി അധികൃതർ പറഞ്ഞു. പിപിആർ അല്ലെങ്കിൽ “ഗോട്ട് പ്ളേഗ്” എന്നും അറിയപ്പെടുന്ന “പെസ്റ്റെ ഡെസ്പെറ്റിറ്റ്സ് റുമിനൻ്റ്സ്” എന്ന വൈറസ് പൊട്ടിപ്പുറപ്പെട്ടതായി ആദ്യമായി കണ്ടെത്തിയത് ജൂലൈ 11 നാണ്. ഗ്രീസിൽ ഇതുവരെ, 2,500 ഓളം മൃഗങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്. രാജ്യത്ത് പിപിആർ ബാധയുടെ ഉറവിടം കണ്ടെത്താൻ ഗ്രീസ് ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

കന്നുകാലികളെ പരിശോധിക്കാൻ പൊതുമേഖലയിലും സൈന്യത്തിലും 100-ലധികം മൃഗഡോക്ടർമാരെ വിന്യസിക്കും, വെള്ളിയാഴ്ചയോടെ 120,000 മൃഗങ്ങളെ അധികമായി പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈറസ് ബാധിച്ച മൃഗങ്ങളിൽ പനി, വ്രണങ്ങൾ, മുറിവുകൾ, ശ്വാസതടസ്സം, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. ഈ വൈറസ് മനുഷ്യർക്ക് ഭീഷണിയല്ല. പ്രാദേശിക അധികാരികൾ ചെമ്മരിയാടുകളെയും ആടുകളെയും ക്വാറൻ്റൈനിൽ ആക്കുകയും ജൂലൈ 26 വരെ തെസ്സാലിയുടെ വിശാലമായ പ്രദേശത്തുടനീളം കശാപ്പ് നിരോധിക്കുകയും ചെയ്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7