തുര്‍ക്കി: കിഴക്കന്‍ തുര്‍ക്കിയില്‍ ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 550 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മുപ്പതോളം പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
കിഴക്കന്‍ പ്രവിശ്യയായ എലാസിലെ സിവ്രിജയിലാണ് ഭൂചനത്തിന്‍റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് ഭൂചനമുണ്ടായതെന്നാണ് അധികൃതര്‍ അറിയിച്ചത്.
ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കനത്ത തണുപ്പ് ആയതിനാല്‍ തെരുവില്‍ തീ കൂട്ടിയാണ് പലരും തണുപ്പില്‍ നിന്നും രക്ഷ നേടിയത്.
തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ഇടയിലും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണ്. മലാത്യ പ്രവിശ്യയില്‍ ആരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നില്ലയെന്നും എന്നാല്‍ 30 പേര്‍ക്കായി എലാസിഗില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്നും തുര്‍ക്കി ആഭ്യന്തരമന്ത്രി പറഞ്ഞു.