gnn24x7

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍

0
217
gnn24x7

ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ചതായി ഇസ്രയേൽ. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഇസ്രയേലി സൈന്യം കൊലപാതകവിവരം പുറംലോകത്തെ അറിയിച്ചത്. “ലോകത്തെ ഭീകരവാദവൽക്കരിക്കാൻ ഇനി ഹസൻ നസറുള്ളയ്ക്ക് സാധിക്കില്ല” എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ട്വീറ്റ്. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൻ്റെ ലക്ഷ്യം നസറുള്ളയാണെന്ന പ്രഖ്യാപനം നേരത്തെ തന്നെ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. നസറുള്ളയുടെ മകൾ സൈനബ് നസറുള്ളയയെയും ഇസ്രയേലി സൈന്യം കൊലപ്പെടുത്തിയതായി വാർത്തകളുണ്ട്.

ഹമാസുമായുള്ള ആക്രമണം ആരംഭിച്ച 2023 ഒക്ടോബർ 7 കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഒക്ടോബർ എട്ടിനാണ് ഇസ്രയേൽ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരുടെ പേജറുകളിലും വാക്കി ടോക്കിയിലും സ്‌ഫോടക വസ്തുക്കൾ ഒളിച്ചുകടത്തി നടത്തിയ ആക്രമണത്തിൽ ഏകദേശം 20 പേർ മരിച്ചിരുന്നു. ശേഷം അറുന്നൂറിലധികം ആളുകൾ കൊല്ലപ്പെട്ട ആക്രമണം വീണ്ടും സംഭവിച്ചു.

gnn24x7