നീണ്ട് 12 വർഷത്തെ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിന് വിരാമം. ഇസ്രായേൽ പാർലമെന്റിൽ വിശ്വാസവോട്ട് നേടി നാഫ്റ്റലി ബെന്നെറ്റ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വോട്ടെടുപ്പിൽ 59 നെതിരെ അറുപത് വോട്ടുകൾ നേടിയാണ് ഐക്യ സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്.
2023 സെപ്റ്റംബർവരെയാകും ബെന്നറ്റിന്റെ കാലാവധി. തുടര്‍ന്ന് അവാസന രണ്ടു വര്‍ഷം യെയിര്‍ ലാപിഡാണ് ഭരിക്കുക. ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല.





































