ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തിയിലെ പാങ്ഗോങ് തടാക തീരത്ത് ചൈന പുതിയ ഹെലിപാഡ് നിർമിക്കുന്നതായി റിപ്പോർട്ട്. താടകത്തിന്‍റെ വടക്കൻ കരയിലാണ് നിർമാണം. മാത്രമല്ല, നിരവധി സൈനികരെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇതോടെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) ആശങ്ക വർധിക്കുകയാണ്. ഫിംഗർ 4നും ഫിംഗർ 5നും ഇടയിലെ പ്രദേശമാണിത്. ഫിംഗർ പോയിന്‍റ് 3യിലാണ് ഇന്ത്യൻ സൈനിക ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്. നേരത്തെ ഈ സ്ഥലത്ത് ചൈന സൈനികബലം വർധിപ്പിച്ചെന്നും ടാങ്കുകളും സൈനിക വാഹനങ്ങളും വിന്യസിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നു.
പിൻവാങ്ങാനോ ഏപ്രിലിലെ അവസ്ഥയിലേക്ക് മാറാനോ ചൈനക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കുന്ന നീക്കമാണിതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറയുന്നു. ഇന്ത്യ-ചൈന കമാൻഡർതല ചർച്ചകളെ വിഫലമാക്കുന്ന പ്രവൃത്തിയാണ് ചൈന നടത്തുന്നത് എന്നും വിലയിരുത്തപ്പെടുന്നു.
 
                






