ബീജിങ്: ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നും ഇല്ലെന്നും മാറ്റിമറിച്ച് പറയുന്ന ചൈനയുടെ തന്ത്രങ്ങൾക്ക് വൻ തിരിച്ചടി. ഇപ്പോഴിതാ കൊല്ലപ്പെട്ട സൈനികർക്ക് അർഹമായ ആദരവ് ലഭിച്ചിട്ടില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്തെത്തിയത്തോടെയാണ് ചൈനയുടെ തന്ത്രങ്ങൾ പൊളിഞ്ഞത്. ഇതോടെ ഇവരെ ആശ്വസിപ്പിക്കാൻ പട്ടാളമെത്തിയെന്നാണ് റിപ്പോർട്ട്.
മരിച്ചവരെ ഉയര്‍ന്ന ബഹുമാനത്തോടെയാണ് സൈന്യം പരിഗണിച്ചിട്ടുള്ളത്. ഇത്തരം വിവരങ്ങള്‍ യഥാസമയം സമൂഹത്തെ അറിയിക്കാറുണ്ട്. ഇതിലൂടെ അവര്‍ അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നുവെന്നും അവര്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ചൈനീസ് മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഹു ചിജിന്‍ മുഖപ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യ-ചൈന സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനയിലെ സൈനികര്‍ക്ക് അംഗീകാരം ലഭിക്കുന്നില്ലെന്ന് അരോപിച്ച് സൈനികരുടെ കുടുംബാംഗങ്ങള്‍ രംഗത്തുവന്നിരുന്നു. മാത്രമല്ല ഇതിന്റെ വീഡിയോയും പ്രചരിച്ചതോടെയാണ് ചൈനീസ് പട്ടാളം കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി നേരിട്ടെത്തിയത്.
സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 20 ൽ താഴെയാണെന്നാണ് ചൈനയുടെ വാദമെങ്കിലും കുറഞ്ഞത് 43 ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തെന്നാണ് ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.




































