gnn24x7

നിർണായക നീക്കവുമായി ജപ്പാൻ; ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിക്കാൻ ഒരുങ്ങുന്നു

0
258
gnn24x7

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറമെ നിർണായക നീക്കവുമായി ജപ്പാനും രംഗത്ത്. ജപ്പാനുവേണ്ടി പ്രവർത്തിക്കുന്ന കമ്പനികളോട് ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിച്ച്  ഇന്ത്യയിലേക്കൊ ബംഗ്ലാദേശിലേക്കോ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കാൻ ജപ്പാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് പ്ലാന്റുകൾ മാറ്റുന്ന കമ്പനികൾക്ക് 1615 കോടി രൂപയുടെ  ഇളവുകളാണ് ജപ്പാൻ വാഗ്ദാനം ചെയ്തത്.  മാത്രമല്ല ചൈനയിൽ നിന്നും ഇന്ത്യയിലേക്കോ, ബംഗ്ലാദേശിലേക്കൊ ഉത്പാദനം മറ്റുകയാണെങ്കിൽ ജപ്പാൻ സർക്കാർ നിർമ്മാതാക്കൾക്ക് സബ്സിഡി നൽകും.  ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് വിതരണ ശൃംഖല വൈവിധ്യ വത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജാപ്പനീസ് സർക്കാരിന്റെ ഈ നീക്കം എന്നാണ്. 

ആസിയാൻ-ജപ്പാൻ വിതരണ ശൃംഖലയുടെ പുനസ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ വ്യാഴാഴ്ച ആരംഭിച്ചു.    ഇന്ത്യയും ബംഗ്ലാദേശുമായുള്ള വിതരണ ശൃംഖല പുന:സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജപ്പാൻ അറിയിച്ചിട്ടുണ്ട്.  ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്  ചൈനയെങ്കിലും ഫെബ്രുവരി  മുതലുള്ള കണക്കുകൾ പ്രകാരം  ചൈനയിൽ  നിന്നുള്ള ഇറക്കുമതി പകുതിയോളം കുറഞ്ഞിട്ടുണ്ട്.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here