gnn24x7

പബ്ജി നിരോധിച്ചതിന് പിന്നാലെ പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം FAU-G അവതരിപ്പിച്ച് അക്ഷയ് കുമാര്‍

0
244
gnn24x7

ദില്ലി: ഇന്ത്യയില്‍ ഗെയിമിംഗിൽ പ്ലാറ്റഫോമിൽ തരംഗമായിരുന്ന പബ്ജി നിരോധിച്ചത് മുതല്‍ വലിയ ചർച്ചകളാണ് ഈ വിഭാഗത്തിൽ നടക്കുന്നത്. പബ്ജി തിരിച്ചുവരുമോ അതോ പബ്ജിക്ക് പകരമായി മറ്റ് ഗെയിമുകൾ വരുമോ തുടങ്ങി വലിയ ആശങ്കയിലാണ് രാജ്യത്തെ ഒരു വിഭാഗം ഗെയിം ആരാധകർ. എന്നാൽ ഇതിന് പരിഹാരമൊരുക്കുകയാണ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍.

പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് താരം. ഫൗജി എന്നാണ് പേരിട്ടിരിക്കുന്നത്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‍സ് എതിന്‍റെ ചുരുക്കെഴുത്താണ് ഫൗ-ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ പിന്തുണയോടെയാണ് ഈ ഗെയിം വരുന്നത്. പബ്ജി പോലെതന്നെ വാര്‍ ഗെയിമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികരുടെ ധീരമായ ത്യാഗങ്ങളാണ് ഈ ഗെയിമിലൂടെ പറയുന്നതെന്നാണ് പ്രാഥമിക വിവരം.

“വിനോദത്തിനപ്പുറം നമ്മുടെ പട്ടാളക്കാരുടെ ത്യാഗങ്ങളെക്കുറിച്ച് അറിയാനാവും ഈ ഗെയിമിലൂടെ. നേടുന്ന വരുമാനത്തിന്‍റെ 20 ശതമാനം ഭാരത് ക വീര്‍ ട്രസ്റ്റിന് സംഭാവന നല്‍കും”, ആക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പബ്‍ജി അടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തിലായിരുന്നു ഐടി മന്ത്രാലയത്തിന്‍റെ നീക്കം. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച് ചൈന രംഗത്തുവരുകയും ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here