gnn24x7

സ്ത്രീകൾ ജോലിക്ക് പോകാതെ വീട്ടിലിരിക്കണമെന്ന് കാബൂൾ മേയർ

0
389
gnn24x7

പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾക്കൊന്നും സ്ത്രീകൾ ഹാജരാവരുതെന്നും കാബൂളിലെ മുനിസിപ്പാലിറ്റിയിലെ വനിതാ ജീവനക്കാർക്ക് മാത്രമേ അവരുടെ സ്ഥാനങ്ങളിലേക്ക് മടങ്ങാൻ അനുവാദമുള്ളൂവെന്ന് താലിബാൻ നിയുക്ത കാബൂൾ മേയർ മൊലവി ഹംദുള്ള നൊമാനി പറഞ്ഞു.

സ്ഥിതിഗതികൾ സാധാരണ ഗതിയിൽ എത്തുന്നത് വരെ സ്ത്രീകൾ ജോലിക്ക് പോകാതെ വീട്ടിലിരിക്കണമെന്ന് മേയർ വ്യക്തമാക്കി. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, താലിബാൻ സർക്കാർ 7 മുതൽ 12 വരെ ക്ലാസുകളിലെ ആൺകുട്ടികൾക്കുള്ള സ്കൂൾ ക്ലാസുകൾ പുനരാരംഭിക്കുന്നതായി ഒരു പ്രസ്താവന പുറപ്പെടുവിച്ചു, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ വിദ്യാർത്ഥിനികളെയോ വനിതാ അധ്യാപകരെയോ കുറിച്ച് പരാമർശമില്ല.

താലിബാൻ കാബൂൾ പിടിച്ചടക്കി ഒരു മാസത്തിലേറെയായി, മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. കുറച്ചു സ്കൂളുകളാണ് തുറന്നു പ്രവർത്തിച്ചിരുന്നത്. ഹൈസ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ ഇതുവരെ സ്കൂളിൽ പോയിട്ടില്ല.

gnn24x7