മതനിന്ദ കുറ്റത്തില്‍ വിചാരണക്കിടെ കുറ്റാരോപിതനായ പാകിസ്താന്‍ പൗരന്‍ കോടതി മുറിക്കുള്ളില്‍ വെടിയേറ്റു മരിച്ചു. താഹിര്‍ അഹമ്മദ് നസിം (47) എന്ന പാകിസ്താന്‍ പൗരനാണ് വെടിയേറ്റ് മരിച്ചത്. പെഷ്‌വാറിലെ ജില്ലാകോടതിയില്‍ വെച്ച് ഇദ്ദേഹത്തിന്റെ വിചാരണ നടക്കവെയാണ് വെടിയേറ്റത്. ആറ് തവണയാണ് നസീമിന്റെ ശരീരത്തില്‍ വെടിയുതിര്‍ത്തത്. 24 കാരനായ യുവാവാണ് വെടിയുതിര്‍ത്തത്. പാകിസ്താനില്‍ നിരന്തരം ആക്രമണങ്ങള്‍ക്കും വധശ്രമങ്ങള്‍ക്കും ഇരയാവുന്ന അഹമ്മദിയ വിഭാഗത്തില്‍ നിന്നുമുള്ള വ്യക്തിയിയാണ് താഹില്‍ അഹമ്മദ് നസീം
ഇയാള്‍ കുറ്റം സമ്മതിച്ചെന്നും നസീം മതനിന്ദ നടത്തിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പ്രതി സമ്മതിച്ചതായി പൊലിസ് പറഞ്ഞു. മതനിന്ദ ആരോപിച്ച് 2018 മുതല്‍ നസീം പൊലീസ് കസ്റ്റഡിയിലാണ്. താനാണ് പ്രവാചകന്‍ എന്ന് പ്രഖ്യാപിച്ചതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. മതനിന്ദ കുറ്റത്തിലെ വകുപ്പുകളായ 295-A, 295-B, 295-C എന്നീ വകുപ്പുകള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.





































