കാഠ്മണ്ഡു: ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുന്ന പുതിയ ഭൂപടം അംഗീകരിച്ച് നേപ്പാള്‍ പാര്‍ലമെന്റ്. പുതിയ ഭൂപടം മുന്നോട്ടുവെച്ചുള്ള ഭരണഘടന ഭേദഗതിക്ക് മേല്‍ ചര്‍ച്ച നടന്നതിന് ശേഷം വോട്ടെടുപ്പ് നടന്നു.
പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്ല് പാസ്സായത്.
ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം. നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ കര്‍ഷകന്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് അതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ നേപ്പാള്‍ പൊലീസ് വെടിവെച്ചത്. ബിഹാര്‍ സ്വദേശിയായ വികേഷ് യാദവാണ് (22) വെടിയേറ്റു മരിച്ചത്.
സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ലാഗന്‍ യാദവിനെ നേപ്പാളി സായുധ പൊലീസ് സേന (എ.പി.എഫ്.) പിടിച്ചുകൊണ്ടുപോയത്.






































