gnn24x7

കൊറോണ വൈറസ് ബാധയെത്തുടർന്നുണ്ടാകുന്ന അസുഖത്തിന് താത്കാലിക പേരുനൽകി ചൈനീസ് ഭരണകൂടം

0
238
gnn24x7

ബെയ്ജിംഗ്: ലോകത്താകമാനമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൈനയില്‍ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 811 ആയി. 81 പേരാണ് വൈറസ് ബാധ മൂലം ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.

വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ 2,841 പേർക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു. ഹുബൈയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,953 ആയി. 34,546 പേർക്ക് ചൈനയിൽ ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്.

ഇതിനിടെ, പുതിയതരം കൊറോണ വൈറസ് ബാധയെത്തുടർന്നുണ്ടാകുന്ന അസുഖത്തിന് താത്കാലിക പേരുനൽകിയിരിക്കുകയാണ് ചൈനീസ് ഭരണകൂടം. നോവൽ കൊറോണ വൈറസ് ന്യുമോണിയ (NCP) എന്നാണ് ചൈനീസ് ഭരണകൂടം വൈറസിന് നല്‍കിയിരിക്കുന്ന താത്കാലിക പേര്. 

വിദേശമാധ്യമങ്ങളും ഈ പേരുപയോഗിക്കണമെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. അസുഖത്തിനുള്ള ശരിയായ പേര് അന്താരാഷ്ട്ര വൈറസ് വർഗീകരണസമിതിയാകും നിർദേശിക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here