gnn24x7

കുട്ടികലെ ടിവിയും ഫോണും കാണിക്കരുത്; മാതാപിതാക്കൾക്ക് കർശന നിർദേശവുമായി സ്വീഡൻ

0
213
gnn24x7

രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ടിവിയും ഫോണും കാണാൻ നൽകരുതെന്ന് മാതാപിതാക്കൾക്ക് കർശന നിർദേശം നൽകി സ്വീഡിഷ് സർക്കാർ. രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികളെ ഡിജിറ്റൽ മീഡിയയിൽ നിന്നും ടെലിവിഷൻ കാണുന്നതിൽ നിന്നും പൂർണമായും വിലക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. രണ്ടുവയസ്സിനും അഞ്ചു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂർ മാത്രമെ സ്ക്രീൻ ടൈം അനുവദിക്കാൻ പാടുള്ളൂ.

ആറിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി രണ്ടു മണിക്കൂർ മാത്രമെ സ്ക്രീൻ ടൈം അനുവദിക്കാവൂവെന്നും നിർദേശത്തിൽ പറയുന്നു. 13നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുടെ സ്ക്രീൻ ടൈം രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയായി പരിമിതപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്. 13നും 16നും ഇടയിൽ പ്രായമുള്ള കൗമാരക്കാരായ കുട്ടികൾ സ്കൂൾ സമയത്തിന് പുറമെ ശരാശരി ആറര മണിക്കൂർ സമയം ഫോണിനുമുന്നിൽ ചെലവഴിക്കുന്നുണ്ടെന്ന് സ്വീഡിഷ് ആരോഗ്യമന്ത്രി ജേക്കബ് ഫോസ്മെഡ് പറഞ്ഞു.

“കുട്ടികൾ കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. അവരുടെ സാമൂഹിക ഇടപെടലുകളും വളരെയധികം കുറഞ്ഞു. ആവശ്യത്തിന് ഉറങ്ങാതെയിരിക്കുന്ന സാഹചര്യവുമുണ്ട്. രാജ്യത്തെ 15 വയസ്സ് പ്രായമുള്ള പകുതിയിലധികം കുട്ടികളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്നും” മന്ത്രി ചൂണ്ടിക്കാട്ടി. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകരുതെന്നും രാത്രിയിൽ അവരുടെ മുറിയിൽ ഫോണുകളും ടാബ്ലെറ്റും വയ്ക്കരുതെന്നും ആരോഗ്യമന്ത്രാലയം മാതാപിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7