ഡച്ച് തീരത്ത് നിന്ന് ഏകദേശം 3000 ആഡംബര കാറുകളുമായി പോയ ചരക്ക് കപ്പലിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജർമ്മനിയിൽ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന, പനാമയിൽ രജിസ്റ്റർ ചെയ്ത 199 മീറ്റർ ഫ്രീമാന്റിൽ ഹൈവേയിൽ എന്ന കപ്പലിൽ ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. നെതര്‍ലൻഡ്സ് കോസ്റ്റ്ഗാര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ കുറച്ച് ദിവസത്തേക്ക് നീണ്ടുനിൽക്കുമെന്ന് തീരസംരക്ഷണ സേന മുന്നറിയിപ്പ് നൽകി.
കപ്പലിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരില്‍ മലയാളിയുമുണ്ട്. കാസര്‍ക്കോട് പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ടത്. കപ്പലില്‍ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കപ്പലിലുണ്ടായിരുന്ന ഇലക്ട്രിക് കാറിലുണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി കപ്പലിന്റെ ഉടമ പറഞ്ഞു.
വടക്കൻ ഡച്ച് ദ്വീപ് ആംലാൻഡിനു സമീപത്താണ് അപകടം. തീപടര്‍ന്നു പിടിക്കാൻ തുടങ്ങിയതോടെ ജീവനക്കാരിൽ മിക്കവരും കടലിലേക്ക് ചാടി രക്ഷപ്പെട്ടു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA





































