gnn24x7

അയാസ് സാദിഖ് രാജ്യദ്രോഹി : പാകിസ്ഥാൻ മന്ത്രിക്കെതിരെ കുറ്റംചുമത്തി

0
340
gnn24x7

ലാഹോർ : ഇന്ത്യൻ വ്യോമസേന കമാൻഡർ അഭിനന്ദൻ വർദ്ധമാെനെ വിട്ടയച്ചത് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും എന്ന ഭയത്താൽ ആണെന്ന് പ്രസ്താവനയിറക്കി വിവാദത്തിലായ പാകിസ്ഥാൻ മന്ത്രിയെ രാജ്യദ്രോഹിയായി പാകിസ്ഥാൻ സർക്കാർ കുറ്റംചുമത്തി.പാക്കിസ്ഥാൻ മുസ്ലിം ലീഗ് (നവാസ്) പി എം എൽ നേതാവായ അയാസ് സാദിഖിനെതിരെ മുൻപും പലവിധ വിധ ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസത്തെ വിവാദപരമായ പ്രസ്താവനകൾ അയാസ് സാദിഖ് പരിപൂർണ്ണമായും ഒരു രാജ്യദ്രോഹി ആണെന്ന് അനുമാനത്തിൽ എത്താൻ  പാകിസ്ഥാൻ സർക്കാരിനെ പ്രേരിപ്പിക്കുകയാണ് പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ഇജാസ് ഷാ വെളിപ്പെടുത്തി. തുടർന്ന് അയാസ് സാദിഖിനെതിരെ വിശദമായ അന്വേഷണത്തിനും പാകിസ്ഥാൻ സർക്കാർ ഇതിനകം തന്നെ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അയാസ് സാദഖ്‌ പൂർണ്ണമായും പാകിസ്ഥാനെ അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ ആയിരുന്നു നടത്തിയിരുന്നത് എന്നതായിരുന്നു പ്രാഥമികമായ കുറ്റം. ഇത് പ്രകാരമാണ് അയാസ് സാദിഖ് ഒരു രാജ്യദ്രോഹി ആവും എന്ന അനുമാനത്തിൽ പാകിസ്ഥാൻ സർക്കാർ എത്തുന്നത്.
എന്നാൽ അയാസ് സാദിഖിന്‌ പിന്തുണയുമായി ആയി എം എൽ എൻ രംഗത്തുവന്നു. രാഷ്ട്രീയ എതിരാളികൾക്ക് രാജ്യദ്രോഹ സർട്ടിഫിക്കറ്റ് നൽകാനുള്ള ശ്രമമാണ് ഇപ്പോൾ പാകിസ്ഥാൻ ഗവൺമെൻറ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു അവരുടെ പരാമർശം

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here