gnn24x7

ബലൂചിസ്ഥാന്റെ വികസനപദ്ധതി തയ്യാറാക്കാന്‍ ഇമ്രാന്‍ ഖാന്‍ മൂന്നംഗ സമിതി പ്രഖ്യാപിച്ചു!

0
221
gnn24x7

ഇസ്ലാമാബാദ്: ബാലാചിസ്ഥാനിലെ വിമോചന പ്രക്ഷോഭം കരുത്താര്‍ജിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ വികസന പദ്ധതിയുമായി ഇമ്രാന്‍ ഭരണകൂടം.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബലൂച് മേഖലയുടെ വികസന പദ്ധതി തയ്യാറാക്കുന്നതിനായി മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ടെലി കാമ്മ്യുണിക്കേഷന്‍,കൃഷി,ഊര്‍ജം തുടങ്ങിയ മേഖലകളുടെ വികസനത്തിനാണ് പദ്ധതി തയ്യാറാക്കുക, ഇതിനായി ബലൂച് മുഖ്യമന്ത്രി ജം കമാല്‍ ഖാന്‍ അല്യാനി, ആസൂത്രണ വികസന മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രി അസദ് ഉമര്‍,
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അബ്ദുള്‍ ഹഫീസ് ഷെയ്ഖ്‌ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

പാക്കിസ്ഥാന്‍ ഭരണകൂടത്തിനും സൈന്യത്തിനും എതിരെ ശക്തമായ പ്രക്ഷോഭമാണ് ബലൂചിസ്ഥാനില്‍ നടക്കുന്നത്.
പാകിസ്ഥാന്‍ സ്റ്റോക്ക്‌ ഏക്‌സ്ചേഞ്ചിന് മുന്നില്‍ നടന്ന ബോംബ്‌ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ റിപ്പബ്ലിക്കന്‍ ആര്‍മി ഏറ്റെടുക്കുകയും ചെയ്തിരുന്നു, അന്താരാഷ്‌ട്ര തലത്തിലും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ആവശ്യപെട്ടുള്ള പ്രക്ഷോഭം വിവിധ ബലൂചിസ്ഥാന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here