മോസ്ക്കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ രാജ്യത്തെ ജനങ്ങളില്‍ ഉപയോഗിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ആളുകളില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. 40,000 പേരിലാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്,
ലോകത്ത് ആദ്യമായി വികസിപ്പിച്ച് ഫലപ്രദം എന്ന് തെളിഞ്ഞ വാക്സിനാണ് തങ്ങളുടെതേന്ന് റഷ്യ അവകാശപെടുന്നു.
വാക്സിന്‍ സുരക്ഷിതവും ഫലപ്രദവും ആണെന്ന് റഷ്യന്‍ ശാസ്ത്രഞ്ജര്‍ പറയുന്നു. രണ്ട് മാസം നീണ്ട് നിന്ന മനുഷ്യരിലെ പരീക്ഷണങ്ങള്‍ ഫലപ്രദം ആണെന്നാണ് ഇവര്‍ അവകാശപെടുന്നത്. എന്നാല്‍ ഈ പരീക്ഷണവും ആയി ബന്ധപെട്ട വിവരങ്ങള്‍ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.
റഷ്യ തങ്ങള്‍ വികസിപ്പിച്ച വാക്സിന് ലോകത്തെ ആദ്യത്തെ കൃതൃമോപഗ്രഹത്തിനെ ഓര്‍മിപ്പിക്കുന്ന സുപുടിനിക്ക് 5 എന്നാണ് 
പേര് നല്‍കിയത്.
സോവിയറ്റ് യൂണിയന്‍റെ കാലത്താണ് ഒരു രാജ്യം വിജയകരമായി കൃതൃമോപഗ്രഹം വിക്ഷെപ്പിച്ചത്.
                






































