gnn24x7

സെറീന വില്ല്യംസ്പരിക്കേറ്റ് പുറത്ത്

0
378
gnn24x7

പാരീസ്: മുന്‍ ചാമ്പ്യനും ആറാം സീഡുകാരിയുമായ സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പരിക്കേറ്റ് പുറത്തേക്ക് പോയി. സെറീനയ്ക്ക് കാലിനേറ്റ പരിക്കുമൂലമാണ് തന്റെ രണ്ടാമത്തെ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി താന്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന് ഓഫീഷ്യലായി അറിയിച്ചത്. ഇതോടെ സെറീനയുമായി മത്സരിക്കേണ്ടിയിരുന്ന ബള്‍ഗേറിയയുടെ സ്വെറ്റേന പിറോണ്‍ കോവക്ക് വാക്കോവര്‍ ലഭിച്ചു. പരിക്കുകളോടെ പുറത്തേക്ക് പോയതോടെ സെറീന്യയുടെ വലിയൊരു സ്വപ്‌നമാണ് തകര്‍ന്നു പോയത്. തന്റെ കരിയറിലെ 24-ാം ഗ്രാന്റ്സ്ലാം എന്ന സ്വപ്‌നം ബാക്കിവച്ച് സെറീന ഫ്രണ്ട് ഓപ്പണോട് വിടപറഞ്ഞു. കാലിലെ പരിക്കു കാരണം ഇനി ഈവര്‍ഷം നടക്കാനുള്ള മറ്റു അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നെല്ലാം താന്‍ പിന്‍വാങ്ങുകയാണെന്നും സെറീന അറിയിച്ചു.

gnn24x7