gnn24x7

മ്യാന്‍മറില്‍ വെടിവയ്പ്; 38 പേര്‍ കൊല്ലപ്പെട്ടു

0
445
gnn24x7

മ്യാന്‍മര്‍: മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 38 പേര്‍ കൊല്ലപ്പെട്ടു. നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നീ നഗരങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചതെന്നാണ് റിപ്പോർട്ട്ത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

ആങ് സാന്‍ സൂചി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ തടവുകാരെ സൈന്യം തടവിലാക്കിയിരുന്നു. ഇവരെ
വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മ്യാന്‍മര്‍ നഗരത്തില്‍ സംഘടിച്ചെത്തിയത്.

അതേസമയം ഒരു മുന്നറിയിപ്പുമില്ലാതെ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈനികർ ആയുധം കൊണ്ട് പ്രതിഷേധക്കാരെ മർദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയടക്കം ഉള്ള രാജ്യങ്ങള്‍ മ്യാൻമറിലെ പട്ടാള ഭരണത്തിന് എതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

gnn24x7