gnn24x7

സ്വീഡനിൽ 28 വർഷമായി മകനെ അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

0
358
gnn24x7

സ്വീഡൻ; സ്വീഡനിൽ 28 വർഷമായി മകനെ അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിട്ടുവെന്നാരോപിച്ച് 70 കാരിയായ അമ്മയെ അറസ്റ്റുചെയ്തു. മകന് 12 വയസുള്ളപ്പോള്‍ മുതല്‍ തെക്കന്‍ സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഹാനിങ്ങെയിലെ അപ്പാര്‍ട്ടുമെന്റിൽ അമ്മ പൂട്ടിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഒരുപാട് വർഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്ന യുവാവിനെ പോഷകാഹാരക്കുറവ് മൂലം പല്ലുകൊഴിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കൂടാതെ ഇയാൾക്ക് കാലിൽ വ്രണം ബാധിച്ചിരുന്നു, നടക്കാൻ കഴിയുമായിരുന്നില്ല, സംസാര ശേഷിയും ഇല്ലായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് നിലവിൽ 41 വയസ്സാണുള്ളത്.

യുവാവിന്റെ നില ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുറ്റകൃത്യങ്ങൾ അമ്മ നിഷേധിച്ചതായി സ്വീഡിഷ് പ്രോസിക്യൂഷൻ അതോറിറ്റി അറിയിച്ചു.

gnn24x7