gnn24x7

എല്ലാ നിയമനങ്ങളും താൽകാലികമായി നിർത്തിവച്ച് ടെസ്‌ല

0
262
gnn24x7

ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം കുറയ്ക്കാൻ പോകുകയാണെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക് (Elon Musk). ടെസ്ലയുടെ എല്ലാ നിയമനങ്ങളും മസ്ക് താൽക്കാലികമായി നിർത്തുകയാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ലോക സമ്പദ് വ്യവസ്ഥയെ ആശങ്കയുള്ളതിനാലാണ് ശതകോടീശ്വരനായ ഇലോൺ മസ്ക് നിയമനങ്ങൾ നിരത്തുന്നതെന്നാണ് റിപ്പോർട്ട്.ടെസ്ല എക്സിക്യൂട്ടീവുകൾക്ക് മസ്ക് അയച്ച ഇമൈലിലാണ് നിയമനങ്ങൾ നിർത്താൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് റോയിട്ടേഴ്സ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരിച്ച് വരാൻ മസ്ക് ആവശ്യപ്പെട്ടിരുന്നു. തിരിച്ച് സ്ഥാപനങ്ങളിൽ എത്തിയില്ലെങ്കിൽ പണി നിർത്തി വീട്ടിലിരുന്നോളാൻ ആണ് മസ്ക് ജീവനക്കാർക്ക് മെയിൽ അയച്ചത്.

ജീവനക്കാർക്കുള്ള മസ്കിന്റെ ഇമെയിലുകൾ, കമ്പനിയുമായി ബന്ധപ്പെട്ട വിവരമായതിനാൽ രഹസ്യസ്വഭാവമുള്ളതായിരിക്കണം, എന്നാൽ ഈ ഇമെയിലുകളിലുള്ള ഉള്ളടക്കം ജീവനക്കാരെ ശെരിക്കും ചൊടിപ്പിച്ചു. തിരിച്ച് ഓഫീസുകളിൽ എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെട്ടതായി കണക്കാക്കിയാൽ മതിയെന്നാണ് മെയിലിൽ മസ്ക് വ്യക്തമാക്കിയിരിക്കുന്നത്. പല ജീവനക്കാരും മസ്കിന്റെ ഈ സന്ദേശം കണ്ട് അസ്വസ്ഥരായി. ഫലമോ, മസ്കിന്റെ മെയിലുകൾ ഇൻറർനെറ്റിൽ ചോർന്നു. ഇപ്പോൾ ഇന്റർനെറ്റിൽ മസ്കിന്റെ ഈ മെയിലുകൾ സജീവ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

ലോകത്തെ പല കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ തിരിച്ച് വിളിച്ചിട്ടുണ്ട്. കൊവിഡ് ഇതുവരെ അവസാനിച്ചില്ലെങ്കിലും അതിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അണുബാധയ്ക്കുള്ള സാധ്യത കുറവായതിനാലാണ് ജീവനക്കാരെ തിരിച്ചു വിളിച്ചത്. ആപ്പിളും ഗൂഗിളും പോലുള്ള ചില വലിയ കമ്പനികൾ ചില ഉദ്യോഗസ്ഥരെ മാത്രം തിരിച്ച് വിളിച്ചു. എന്നാൽ ചെറുകിട കമ്പനികളെല്ലാം ഇപ്പോൾ കൊവിഡിന് മുൻപുള്ളത് പോലെയാണ് പ്രവർത്തിക്കുന്നത്.രണ്ട് ഇമൈലുകളാണ് കഴിഞ്ഞ ആഴ്ച ഇലോൺ മസ്ക് ജീവനക്കാർക്ക് അയച്ചിട്ടുള്ളത്. ഒന്ന് വർക്ക് ഫ്രം ഹോം അവസാനിക്കണം എന്നുള്ളതും രണ്ടാമത്തേത് അതിലെ വ്യവസ്ഥകളും. ‘ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ 40 മണിക്കൂറെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണം. അല്ലാത്തപക്ഷം ജോലിയിൽനിന്ന് പുറത്തുപോകാം.’ ഇതാണ് ജീവനക്കാർക്ക് ലഭിച്ച മസ്കിന്റെ സന്ദേശം.

കൊവിഡ് ഇതുവരെ അവസാനിച്ചില്ലെങ്കിലും അതിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അണുബാധയ്ക്കുള്ള സാധ്യത കുറവായതിനാൽ ലോകത്തെ പല കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ തിരിച്ച് വിളിച്ചിട്ടുണ്ട്. ആപ്പിളും ഗൂഗിളും പോലുള്ള ചില വലിയ കമ്പനികൾ ചില ഉദ്യോഗസ്ഥരെ മാത്രം തിരിച്ച് വിളിച്ചു. എന്നാൽ ചെറുകിട കമ്പനികളെല്ലാം ഇപ്പോൾ കൊവിഡിന് മുൻപുള്ളത് പോലെയാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്ന ഏറ്റവും പുതിയ കമ്പനിയാണ് ടെസ്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here