കാബൂള്‍: പിതാവ് അഫ്ഗാൻ പ്രതിരോധ സേനയുടെ ഭാഗമാണെന്ന സംശയത്തെ തുടർന്ന് താലിബാൻ അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിൽ ഒരു കുട്ടിയെ ക്രൂരമായി വധിച്ചതായി റിപ്പോര്‍ട്ട്.
വധശിക്ഷയും കഠിനമായ മറ്റ് ശിക്ഷകളും തങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് താലിബാന്റെ പ്രധാന നേതാവായ മുല്ലാ നൂറുദ്ദീന്‍ തുറാബി നേരത്തെ പറഞ്ഞിരുന്നു.
ഞങ്ങളുടെ ശിക്ഷാരീതികള്‍ കണ്ട് ആരും ഞങ്ങളെ വിമര്‍ശിക്കേണ്ടെന്നും. മറ്റുള്ളവരുടെ നിയമത്തെക്കുറിച്ചോ ശിക്ഷാരീതികളെ കുറിച്ചോ ഞങ്ങളിക്കാലം വരെ ഒന്നും പറഞ്ഞിട്ടില്ല. അതുപോലെ ഞങ്ങളെന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് ആരും ഞങ്ങള്‍ക്ക് പറഞ്ഞു തരേണ്ടെന്നും തുറാബി പറഞ്ഞു.


































