ബെയ്‌റൂട്ട്: സിറിയന്‍ വിമതര്‍ക്ക് സ്വാധീനമുള്ള ഇഡ്ലിബില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ജബല്‍ അല്‍ സാവിയ പ്രവിശ്യയില്‍ തുര്‍ക്കി നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
രണ്ട് സിറിയന്‍ വിമാനങ്ങള്‍ ഞായറാഴ്ച തുര്‍ക്കി വെടിവച്ചിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ട റിപ്പോട്ടുകള്‍ പുറത്തുവന്നത്.
വ്യാഴാഴ്ച ഇഡ്ലിബില്‍ സിറിയ നടത്തിയ വ്യോമാക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെടുകയുണ്ടായി.
ഇതെത്തുടര്‍ന്നാണ് തുര്‍ക്കി പ്രത്യാക്രമണം ആരംഭിച്ചത്. വെള്ളിയാഴ്ചയ്ക്കുശേഷം തുര്‍ക്കിയുടെ ആക്രമണത്തില്‍ 74 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.