അങ്കാര: യുനെസ്‌കോയുടെ കീഴിലുള്ള പൈതൃത കേന്ദ്രമായി ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്‌ലിം ആരാധനാലയമാക്കിയതായി അറിയിച്ച് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍.
ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള തലത്തില്‍ വിമര്‍ശനം ഉയരുന്നതനിടെയാണ് എര്‍ദൊഗാന്റെ തീരുമാനം.
മ്യൂസിയം വീണ്ടും പള്ളി ആക്കുമ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തെ അവഗണിക്കുകയാണെന്ന് ഇതിനകം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഈ പള്ളി ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനായലമായിരുന്നു. ഇപ്പോഴത്തെ തുര്‍ക്കി സ്ഥാപിതമായ ഘട്ടത്തില്‍ ഈ ആരാധനാലലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.
റഷ്യ, അമേരിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളും യുനെസ്‌കോയും തുര്‍ക്കിയുടെ തീരുമാനത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഓട്ടോമന്‍ കാലഘട്ടത്തിലെ മുസ്‌ലിം പള്ളി കഴിഞ്ഞ 80 വര്‍ഷത്തിലേറെയായി യുനെസ്‌കോയുടെ കീഴിലുള്ള പൈതൃക കേന്ദ്രമാണ്.