ബാഗ്ദാദ്: ഇറാക്കില്‍നിന്നും എത്രയും പെട്ടെന്ന് മടങ്ങാന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ച് അമേരിക്ക.ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവനാണ് കാസിം സുലൈമാനി, പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അമേരിക്കയുടെ നിര്‍ദ്ദേശം.
എത്രയും വേഗത്തില്‍ ബാഗ്ദാദ് വിടണമെന്നാണ് അമേരിക്കന്‍ പൗരന്മാരോട് ഇറാക്കിലെ അമേരിക്കന്‍ എംബസി നിര്‍ദ്ദേശിച്ചിരിക്കുന്നത്. യുഎസ് പൗരന്മാര് സാധ്യമാണെങ്കില്‍ വിമാനമാര്‍ഗം യാത്ര തിരിക്കണമെന്നും അല്ലാത്തപക്ഷം കപ്പല്‍ മാര്‍ഗം മടങ്ങണമെന്നും എംബസി ആവശ്യപ്പെട്ടു.
2020 ജനുവരിയിലെ യാത്രാ നിര്‍ദേശം മാനിച്ച് ഇറാക്കിലുള്ള അമേരിക്കന്‍ പൗരന്മാര് എത്രയും വേഗം രാജ്യം വിടണമെന്നാണ് നിര്‍ദേശം.കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇറാന് വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് സറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പൗരന്മാരോട് ഇറാക്കില്‍ നിന്ന് മടങ്ങണമെന്ന് എംബസി ആവശ്യപ്പെട്ടത്.വെള്ളിയാഴ്ച രാവിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.
കമാന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്. കാസിം സുലൈമാനിയെ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക നടത്തിയ വ്യോമാക്രമണം.