ജര്‍മ്മന്‍ കാര്‍ കമ്പനിയായ വോക്‌സ്‌വാഗന്റെ പുതിയ പരസ്യം വംശീയതയുടെ പേരില്‍ വിവാദത്തില്‍. വോക്‌സ്‌വാഗന്റെ ഗോള്‍ഫ് മോഡലിന്റെ പരസ്യമാണ് വിവാദത്തിലായത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത 10 സെക്കന്റ് വീഡിയോ പരസ്യത്തില്‍ കറുത്ത വര്‍ഗക്കാരനായ ഒരാളെ ഒരു വെളുത്ത കൈ കാറിന്റെ അടുത്ത് നിന്നും തട്ടി മാറ്റി അടുത്തുള്ള ഒരു കഫേയില്‍ തള്ളിയിടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. petit colon എന്ന ബോര്‍ഡു വെച്ച ഒരു കഫേയിലേക്കാണ് ഇയാളെ തട്ടിയിടുന്നത്. ബോര്‍ഡിലെ പേര് കോളനിവല്‍ക്കരണത്തെ സൂചിപ്പിക്കുന്നതാണെന്നും വിമര്‍ശനമുണ്ട്. സംഭവം വിവാദമായതിനു പിന്നാലെ വോക്‌സ്‌വാഗന്‍ മാപ്പു പറയുകയും ചെയ്തു. സംഭവത്തില്‍ പരിശോധന നടത്തുമെന്നാണ് വോക്‌സ് വാഗന്‍ അറിയിച്ചിരിക്കുന്നത്.
Home Global News International ജര്‍മ്മന്‍ കാര്‍ കമ്പനിയായ വോക്‌സ്‌വാഗന്റെ പുതിയ പരസ്യം വംശീയതയുടെ പേരില്‍ വിവാദത്തില്‍







































