ഭൂമി തങ്ങൾക്കു മാത്രാമല്ല ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്ന് മനുഷ്യര്‍ തീരുമാനിച്ചിട്ട് അരനൂറ്റാണ്ട്.
ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോകഭൗമ ദിനമായി ആചരിക്കുന്നു. അമേരിക്കയിലാണ് ഭൗമദിനാചരണത്തിന്‍റെ തുടക്കമെങ്കിലും പിന്നീടത് ലോകവ്യാപകമായി ആചരിക്കുവാനാരംഭിച്ചു.
അമേരിക്കയിലെ കലിഫോർണിയയിലെ സാന്തബാരയിൽ എണ്ണക്കിണർ ചോർച്ചയെത്തുടർന്ന് ആയിരക്കണക്കിനു മത്സ്യങ്ങളും കടൽജീവികളും ചത്തുപൊങ്ങി. ഇതോടെ അമേരിക്കയിലെങ്ങും ശക്തമായ പ്രതിഷേധം ഉയർന്നു. പ്രകൃതി സംരക്ഷണം പ്രധാന മുദ്രാവാക്യമായി. ഇതിന്റെ ഫലമായിരുന്നു 1970 ഏപ്രിൽ 22ലെ ആദ്യ ഭൗമദിനാചരണം.
അന്ന് ദിനാചരണം അമേരിക്കയിൽമാത്രമായിരുന്നെങ്കിൽ അമ്പതാം വാർഷികം ലോകമെമ്പാടും ആചരിക്കുകയാണ്. ഇതിൽനിന്നുതന്നെ ഭൗമദിനത്തിന്‍റെ പ്രാധാന്യം വ്യക്തമാകും. പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന പ്രധാന ധര്‍മമാണ് ദിനാചരണത്തിനുള്ളത്.
ലോകമെങ്ങും ചർച്ചചെയ്യുന്ന കാലാവസ്ഥാമാറ്റം എന്ന വിഷയമാണ് ഈ ഭൗമദിനാചരണ൦ മുന്നോട്ടുവയ്‌ക്കുന്ന ആശയം. കാലാവസ്ഥാമാറ്റം ഒരു യാഥാർഥ്യമാണ് ഇന്ന്. ആ ദുരന്തത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഒരു രാജ്യത്തിനും ഇന്ന് കഴിയുന്നില്ല
ഭൗമദിനാചരണം എന്തുകൊണ്ട് പ്രില്‍ 22 ന് ആചരിക്കുന്നു എന്നതും ഒരു ചോദ്യമാണ്. ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശരത്കാലവും തുടങ്ങുന്ന ദിവസമായതിനാലാണ് ഈ ദിനം ഭൗമദിനാചരണത്തിന് തിരഞ്ഞെടുത്തത്….!!




































