തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് വധശ്രമക്കേസിൽ പ്രതിചേര്‍ക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാര്‍ശ. ഫർസീൻ മജീദിനെതിരെ പൊലീസ് റിപ്പോർട്ട് സമര്‍പ്പിച്ചു. കാപ്പ ചുമത്തണമെന്ന ശുപാർശ കമ്മീഷണര്‍ ഡിഐജിക്ക് നല്‍കി. സ്ഥിരം കുറ്റവാളിയാണ് ഫർസീൻ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡി ഐ ജി ഫര്‍സീന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്‍റാണ് ഫർസീൻ.
Home  Global News  വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ ശുപാര്‍ശ
 
                






