gnn24x7

കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങളില്ലാതെ ഒരു വീട്ടിലുള്ള അഞ്ചു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

0
273
gnn24x7

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങളില്ലാതെ ഒരു വീട്ടിലുള്ള അഞ്ചു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കയേറുന്നു. ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ടു നല്‍കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീറാം സാംബശിവ റാവു.

കോഴിക്കോട് ജില്ലയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച എടച്ചേരി സ്വദേശിയുടെ വീട്ടിലെ രണ്ടു പേര്‍ക്കു കൂടിയാണ് രോഗ ലക്ഷണങ്ങളില്ലാതെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ എടച്ചേരി സ്വദേശിക്കടക്കം വീട്ടിലെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ച അഞ്ചു പേര്‍ക്കും നേരത്തെ രോഗ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നത്.

അസാധാരണ സംഭവമാണെന്ന് ഡി.എം.ഒ വിലയിരുത്തി. വിഷയം പഠിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പും അറിയിച്ചിട്ടുണ്ട്.
എടച്ചേരി സ്വദേശിക്ക് 28 ദിവസത്തിന് ശേഷമായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം സ്വദേശിയുടെ അച്ഛനാണ് ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇയാളുടെ സാമ്പിളുകള്‍ പരിശോധനയക്കയക്കുന്നത്.

ദുബായിലായിരുന്ന എടച്ചേരി സ്വദേശി സഹോദരനൊപ്പം മാര്‍ച്ച് 18നാണ് നാട്ടില്‍ എത്തുന്നത്. ഇയാളുടെ സഹോദരിയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here