കൊച്ചി: സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി സ്ഥിരീകരിച്ചു. മരണമടഞ്ഞത് കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പിലായ രോഗിയാണ്. കുറച്ചു ദിവസമായി ഇവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഇവർക്ക് കോറോണ സ്ഥിരീകരിച്ചു.
നിലവിൽ കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിൽ 139 പേരാണ് ഉള്ളത്. ഇവർക്ക് ആന്റിജൻ പരിശോധന നടത്തിയതിനെ തുടർന്ന് 43 പേർക്ക് കോറോണ പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മഠത്തിൽ 23 കിടപ്പ് രോഗികളുണ്ട്.
ഇതിനിടെ മലപ്പുറത്ത് നിരീക്ഷണത്തിലിരുന്ന ചങ്ങരക്കുളം സ്വദേശി അബൂബക്കർ കുഴഞ്ഞുവീണ് മരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. ഇയാൾ 12 ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഇയാളെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കോറോണ പരിശോധന ഇന്ന് നടത്തുമെന്നാണ്’റിപ്പോർട്ട്.