ഇടുക്കി: പൊട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ച അഗ്നിശമനാസേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുള്ള 25 അംഗ സംഘത്തെ തിരികെ അയച്ചു.
അതേസമയം മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ, മരണസംഖ്യ 27 ആയി ഉയര്‍ന്നു. ഇനിയും ഇവിടെ നിന്ന് 43 പേരെ കണ്ടെത്താനുണ്ട്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കനത്ത മഴയായതിനാല്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ദുഷ്‌കരം തന്നെയാണ്. ഇപ്പോള്‍ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം 83 പേരെയാണ് കാണായത് എന്നത് ടാറ്റ കമ്പനിയുടെ കണക്കാണെന്നും ഇവിടെ താമസിച്ചിരുന്നവരുടെ ബന്ധുക്കളടക്കം നിലവില്‍ അവിടെ താമസിച്ചിരുന്നെന്നും ഇവരുടെ കണക്ക് പട്ടികയില്‍ ഇല്ലെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.





































