gnn24x7

അരൂർ പുത്തനങ്ങാടിയിലെ ഒരു പെയിന്റ് ഫാക്ടറിയിൽ വൻ തീപിടുത്തം

0
283
gnn24x7

അരൂർ: അരൂർ പുത്തനങ്ങാടിയിലെ ഒരു പെയിന്റ് ഫാക്ടറിയിൽ വലിയ തീപിടുത്തമുണ്ടായി. ജീവനക്കാർ ഊണ് കഴിക്കാൻ പുറത്ത് പോയ സമയത്താണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ ആളപായമില്ലെന്നാണ് വിവരം.

തീപിടുത്തതിനുള്ള കാരണം വ്യക്തമല്ല. ചെർത്താല, അരൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുകയാണ്.

gnn24x7