മലപ്പുറം: കീഴാറ്റൂർ ഒറവുംപുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു. ഒറവുംപുറം സ്വദേശി ആര്യാടൻ സമീറാണ് (29) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. എന്നാൽ കുടുംബ വഴക്ക് ആണ് കൊലപാതകത്തിന് കാരണം എന്നാണ് ഇടത് പക്ഷം പറയുന്നത്.
അതേസമയം പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിൽ ഒറവംപുറം സ്വദേശികളായ നിസാം, അബ്‌ദുൽ മജീദ്, മൊയീൻ എന്നിവരെ മേലാറ്റൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.





































