gnn24x7

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നു

0
179
gnn24x7

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ കേരള സംസ്ഥാന സർക്കാർ തീരുമാനമെടുത്തു. നാളുകൾ ഇത്രയായിട്ടും കേരള സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ കുറച്ചുകൊണ്ടുവരാനും നിയന്ത്രിക്കാനും സാധിക്കാതെ വന്നു കൊണ്ടിരിക്കുകയാണ്. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനു 11 ശതമാനത്തിലും ഇടയിൽ തന്നെ തുടരുകയാണ്. പ്രസ്തുത സാഹചര്യം ഗൗരവമായി കണ്ട് വളരെ കർശനമായ നിയന്ത്രണങ്ങൾ ചെയ്താൽ മാത്രമേ സംസ്ഥാനത്ത് സുരക്ഷയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. തലസ്ഥാനത്ത് കൊറോണ വിശകലന യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ .

സംസ്ഥാനത്തെ പൊതുപരിപാടികൾ വിവാഹങ്ങൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള തീരുമാനമുണ്ടായി ഇത് മുൻപത്തേക്കാൾ ശക്തമായി പോലീസ് നിരീക്ഷിക്കും. ഇപ്പോൾ വിവാഹ പാർട്ടികൾ മറ്റ് കുടുംബം ഫംഗ്ഷനുകൾ എന്നിവയിൽ പലരും സാമൂഹിക അകലമോ മാസ്കോ നിർബന്ധം ആക്കാതെ പരിപാടികൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് എന്ന് അദ്ദേഹം ആവർത്തിച്ചു.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ ഇപ്പോൾ നിരീക്ഷിച്ചു വരുന്നത് സെക്ടറൽ മജിസ്ട്രേറ്റു മാരാണ് . ഇനിയും കൂടുതൽ sectoral മജിസ്ട്രേറ്റ് മാരെ സംസ്ഥാനത്ത് ഉൾപ്പെടുത്താനും അവരെക്കൊണ്ട് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനാണ് സർക്കാരിൻറെ ഇപ്പോഴത്തെ തീരുമാനം. സംസ്ഥാനത്തെ കോവിഡ് ടെസ്റ്റുകൾ ഒരു ലക്ഷമായി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ എടുത്തു. ആർ ടി പി സി ആർ ടെസ്റ്റുകൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

കൂടുതൽ ആളുകൾ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, വയോജനങ്ങൾ ഒന്നിച്ചു നിൽക്കുന്ന വീടുകൾ, കേന്ദ്രങ്ങൾ എന്നീ സ്ഥലങ്ങളിൽ കൂട്ടത്തോടെയുള്ള covid ടെസ്റ്റ് ക്യാമ്പുകൾ എല്ലായിടത്തും നടത്തുവാൻ സർക്കാർ തീരുമാനിച്ചു. ഫെബ്രുവരി പകുതിയോടെ കൂടി കേരള സംസ്ഥാനത്തു നിന്നും 90% കൊവിഡ് കേസുകൾ തുടച്ചുമാറ്റാൻ ആണ് കേരള സർക്കാരിൻറെ ശക്തമായ തീരുമാനം. നിയന്ത്രണങ്ങളും സാമൂഹിക അകലം പാലനവും സംരക്ഷണവും സർക്കാരിനൊപ്പം ജനങ്ങൾ സഹകരിക്കാൻ തയ്യാറായാൽ മാർച്ച് മാസത്തോടുകൂടി കേരളത്തെ 95% കോമഡി മുക്തമാക്കാൻ സാധിക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യാശിക്കുന്നത്.

56 പേർ ശതമാനം പേർക്ക് വീട്ടിനകത്തു നിന്നും രോഗം ബാധിക്കുമ്പോൾ , 20 ശതമാനം ആളുകൾക്ക് രോഗം ബാധിക്കുന്നത് റസ്റ്റോറൻറ് ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിന്നാണ്. രോഗം പെട്ടെന്ന് ബാധിക്കുന്നവരിൽ 65 ശതമാനംപേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. എന്നാൽ മാസ്ക് അണിയാത്ത 40 ശതമാനം പേർക്കും രോഗം ബാധിക്കുന്നുണ്ട്. കുട്ടികളിൽ അഞ്ച് ശതമാനം പേർക്ക് മാത്രമേ വിദ്യാലയങ്ങളിൽ നിന്ന് പഠന സ്ഥലങ്ങളിൽനിന്നും രോഗം ബാധിക്കുന്ന ഉള്ളൂ എന്നാൽ 40 ശതമാനത്തിലധികം വിദ്യാർത്ഥികളും കോവിഡ് ബാധിതർ ആവുന്നത് വീടുകളിൽ നിന്നുതന്നെയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here