gnn24x7

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർത്തി ഹാക്കർമാർ

0
162
gnn24x7

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ഹാക്കർമാർ ചോർത്തി. ഈ നമ്പരുകളുടെ ഒരു ഡേറ്റബേസ് തയ്യാറാക്കി ഇപ്പോൾ ഒരു ടെലിഗ്രാം ബോട്ട് വഴി വിൽപ്പനയ്‌ക്കെത്തിയതായി റിപ്പോർട്ടുണ്ട്. ഒരു നമ്പരിന് 20 ഡോളറാണ് (ഏകദേശം 1458 രൂപ) വില.

നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ നമ്പരുകൾ ഇവയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ 6,162,450 ഉപയോക്താക്കൾ ഡാറ്റാ ചോർച്ചയ്ക്ക് ഇരയായിട്ടുണ്ട്. സുരക്ഷാ ഗവേഷകനായ അലോൺ ഗാലിന്റെ ഗവേഷണത്തെ പിന്തുണച്ച മദർബോർഡിന്റെ പുതിയ റിപ്പോർട്ട് ഡാറ്റ ചോർച്ചയെ എടുത്തുകാണിക്കുന്നു. ഹാക്കർമാർ 2019ൽ ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്ത ഒരു ബഗ് ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയത് എന്നാണ് റിപ്പോർട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here