കൊച്ചി: കൊച്ചിയിലെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച തമിഴ്‌നാട് സേലം സ്വാദേശിയായ കുമാരി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്നാണ് യുവതി ചാടിയത്. ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്‌ളാറ്റിൽ വീട്ടുജോലിക്കാരിയായിരുന്നു യുവതി. ഫ്ലാറ്റിൽ നിന്ന് സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതി താഴെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇംതിയാസ് അഹമ്മദിനെതിരെ കുമാരിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.