മലപ്പുറം: ജില്ലയിൽ വിദേശത്ത് നിന്നുവന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
പുലാമന്തോൾ താവുള്ളിയിൽ കാഞ്ഞിരക്കടവത്ത് ഷംസുദ്ധീന്റെ മകൻ ആഷിക് അലി (26) ആണ് മരിച്ചത്. വിദേശത്ത് നിന്നും നാട്ടിലെത്തി ക്വാറന്റീനിൽ കഴിയുകയായിരിന്നു.
ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ നേരത്ത് വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർന്നാണ് മരണവിവരം അറിയുന്നത്.
മൃതദേഹം കോവിഡ് ടെസ്റ്റിനും പോസ്റ്റു മോർട്ടത്തിനുമായി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു.







































