കൊല്ലം തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. 3 പേരുടെ നില ഗുരുതരം.
മൈലക്കാട് ഇത്തിക്കര ആറിനു സമീപമാണ് അപകടം നടന്നത്. പരവൂരിൽ നിന്ന് കൊട്ടിയം ഭാഗത്തേക്ക് ഭക്ഷണം കഴിക്കാൻ എത്തിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറാണ് അപകടത്തിൽപെട്ടത്.
മരത്തിലിടിച്ചാണ് അപകടം. അപകടത്തിൽ ജിംനേഷ്യം ട്രെയിനർ സഞ്ജു എന്ന യുവാവാണ് മരിച്ചത്. മറ്റ് മൂന്നു പേരെ അതീവ ഗുരുതരാവസ്ഥയിൽ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവസ്ഥലത്തു കൂടി കടന്നുപോയ ചാത്തന്നൂർ എംഎൽഎ ജയലാലായിരുന്നു അപകടം ആദ്യം കണ്ടത്. ഇദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
 
                






