കൊച്ചി: കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, കേസിലെ മുഖ്യ ആസൂത്രകകനായ ഫൈസല്‍ ഫരീദിന്റെ സിനിമാ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ്. 2014ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി തയാറാക്കിയ ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിട്ടുണ്ട്.
ഷാര്‍ജയില്‍ വച്ച് ചിത്രീകരിച്ച സീനില്‍ അറബ് ഛായയുള്ള രണ്ടു പോലീസുകാരെ വേണമെന്നു സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആ സീനില്‍ അഭിനയിച്ചത് ഫൈസലാണെന്ന് താനിപ്പോഴാണ് അറിയുന്നതെന്നാണ് സംവിധായകന്‍ വാസുദേവന്‍ സനല്‍ പറയുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ചിരുന്ന സിനിമകളില്‍ കയറിപ്പറ്റാന്‍ ഫൈസല്‍ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ ബന്ധങ്ങള്‍ വളര്‍ത്തിയ ഫൈസല്‍ സിനിമയെ സ്വര്‍ണക്കടത്തിനുള്ള മറയാക്കി യിരുന്നോ എന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.
ഒരു സിനിമയിലെ ഒരു സീനില്‍ മാത്രം അഭിനയിച്ച ഫൈസല്‍ പിന്നീട് സിനിമയില്‍ നിക്ഷേപം നടത്താന്‍ തക്കവണ്ണം വളര്‍ന്നതെന്നും അന്വേഷണ സംഘം അന്വേഷിക്കും. നേരത്തെ, മലയാള സിനിമകളില്‍ ഫൈസല്‍ പണം മുടക്കിയിരുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.





































