തിരുവനന്തപുരം: കൊറോണ കേരളത്തിലും പിടിമുറുക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തില്‍ മാസ്കുകള്‍ വില കൂട്ടി വില്‍ക്കുന്നുവെന്ന പരാതിയില്‍ കടുത്ത നടപടിയെടുത്ത് സര്‍ക്കാര്‍ രംഗത്ത്.
അതിന്‍റെ അടിസ്ഥാനത്തില്‍ മാസ്ക് വില്‍പ്പന നടത്തുന്ന കടകളില്‍ മിന്നല്‍ പരിശോധന അധികൃതര്‍ നടത്തി. ഏതാണ്ട് 121 ഓളം കടകളിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്.
മിന്നല്‍ പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ 16 കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുക്കുകയും ചെയ്തു. മിന്നല്‍ പരിശോധന നടത്തിയത് തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലകളിലെ സ്ഥാപനങ്ങളിലായിരുന്നു.
പരിശോധന മെഡിക്കല്‍ സ്റ്റോറുകളില്‍ മാത്രമായിരുന്നില്ല സര്‍ജിക്കല്‍ ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ഉണ്ടായിരുന്നു. നടപടികള്‍ എടുത്തത് പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമം ലംഘിച്ച വില്‍പന ശാലകള്‍ക്കെതിരെയാണ് നടപടി.
ഇനിയും പരിശോധനകള്‍ നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്നും ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.







































