gnn24x7

നടന്‍ അനില്‍ മുരളി അന്തരിച്ചു

0
279
gnn24x7

കൊച്ചി: നടന്‍ അനില്‍ മുരളി(56) അന്തരിച്ചു.കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സീരിയലുകളിലൂടെ അഭിനയ ലോകത്തേക്കെത്തിയ അനില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളിലാണ് അനില്‍ മുരളി തിളങ്ങിയത്.

കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 1993ലാണ് ചിത്രം റിലീസ് ചെയ്തത്. വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here