gnn24x7

നടിയെ ആക്രമിച്ച കേസ്; കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പൊലീസ് റൈഡ്

0
300
gnn24x7

കൊല്ലം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ റൈഡ്. ബേക്കൽ പൊലീസാണ് റെയ്ഡ് നടത്തുന്നത്. അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി പ്രദീപ് കുമാറിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടന്നു.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി ബി.പ്രദീപ് കുമാറിനെ കഴിഞ്ഞ 24ന് കാസർകോട് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതേതുടർന്ന് പേഴ്സണല്‍ സ്റ്റാഫ് സ്‌ഥാനത്തു നിന്നും ഇയാളെ പുറത്താക്കിയതായി ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു.

gnn24x7