കണ്ണൂര്‍: ബൈക്കപകടത്തില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിയിരുന്ന് മരിച്ച അമല്‍ ജോ യ്ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പരിയാരം മെഡിക്കല്‍ കോളെജ് ഐ.സി.യുവിലാണ് അമലിനെ പ്രവേശിപ്പിച്ചത്. ഇവിടന്നാകാം അമലിന് രോഗബാധയേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇന്ന് സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് പടന്നക്കാട് സ്വദേശി നബീസ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ക്ക് 75 വയസ്സായിരുന്നു. നബീസയും പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് നബീസയെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മാത്രമേ നബീസയ്ക്കുണ്ടായിരുന്നുള്ളു. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
                









































