gnn24x7

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗി കൂടി മരിച്ചു

0
272
gnn24x7

എറണാകുളം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗി കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗര്‍ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കിയാണ് മരിച്ചത്.

ഇയാള്‍ക്ക് 59 വയസായിരുന്നു. കൊവിഡ് ബാധിച്ച ഇദ്ദേഹം ഇന്ന് വൈകീട്ടാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികില്‍സകള്‍ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് നാല് കൊവിഡ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. തിരുവനന്തപുരം സ്വദേശി മുരുകന്‍ (46 വയസ്), കാസര്‍കോട് സ്വദേശി ഖമറൂന്നിസ (48), മാധവന്‍ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.

സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്ത് തന്നെയാണ്. 167 പേര്‍ക്കാണ് തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് പോസ്റ്റിവ് ആയത്.

കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ നൂറിന് മുകളില്‍ രോഗികള്‍ ഉണ്ട്. കൊല്ലം 133, കൊല്ലം 133, കാസര്‍കോട് 106, കോഴിക്കോട് 82, എറണാകുളം 69, പാലക്കാട് 58 മലപ്പുറം 58, കോട്ടയം 50, ആലപ്പുഴ 44, തൃശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍ 18, വയനാട് 15 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് രോഗികളുടെ എണ്ണം.

ഇന്ന് 885 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 724 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 24 ആരോഗ്യ പ്രവര്‍ത്തരുമുണ്ട്. 56 പേരുടെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 68 കേസുകളുമാണ് ഇന്ന് കേരളത്തില്‍ ഉണ്ടായത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here