gnn24x7

വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ട്; നിയമ നടപടിക്ക് ഒരുങ്ങുന്നു

0
243
gnn24x7

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശ വീഡിയോകള്‍ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്ത വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് പി.എച്ച്.ഡി ബിരുദം നല്‍കിയ ചെന്നൈയിലെ ഗ്ലോബല്‍ പീസ് യൂണിവേഴ്സിറ്റി ചെന്നൈയിലോ പരിസരങ്ങളിലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

ആകെയുള്ള വെബ് സൈറ്റില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയോ യു.ജി.സിയുടേയോ അനുമതിയില്ലെന്നും പറയുന്നു.

റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. വിജയ് പി.നായര്‍ക്കു രജിസ്‌ട്രേഷനില്ലെന്നും നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അറിയിച്ചു.

വിജയ് പി നായരെ കരിമഷി പ്രയോഗം നടത്തിയ അതേ ദിവസം തന്നെ ബെംഗളൂരില്‍ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്സിറ്റി നടത്തിയ ഡോക്ടറേറ്റ് വിതരണം പൊലീസ് തടഞ്ഞു. ഹുന്‍സൂര്‍ റോഡിലെ രുചി ദ പ്രിന്‍സ് ഹോട്ടലില്‍ നടത്താനിരുന്ന വിതരണ വേദിയില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.പണം വാങ്ങി ഹോണററി ഡോക്ടറേറ്റ് വിതരണം ചെയ്യുകയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here