gnn24x7

അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവ്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു

0
250
gnn24x7

ആലുവ: അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവ്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലുവ സബ് ജയില്‍ അടച്ചു. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആലുവയില്‍ തന്നെ ഫയര്‍മാന് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ ഫയര്‍ സ്റ്റേഷനും അടച്ചിട്ടുണ്ട്.

ആലുവ കടുങ്ങല്ലൂരില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കടുങ്ങല്ലൂരില്‍ ആന്റിജന്‍ പരിശോധന നടത്തുകയാണ്.

പരമാവധി 60 പേര്‍ക്ക് ഇന്ന് പരിശോധന നടത്തുമെന്നാണ് അറിയുന്നത്. പടിഞ്ഞാറെ കടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചാണ് പരിശോധന. നിലവില്‍ 34 പേര്‍ക്കാണ് കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കര്‍ഫ്യൂ തുടരുന്ന പ്രാദേശമാണ് കടുങ്ങല്ലുര്‍.

എറണാകുളം ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 1541 പേരില്‍ 1097 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നതും ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ആലുവ ചെല്ലാനം ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും രോഗവ്യാപനമുണ്ടെന്നാണ് സൂചന. ഇന്നലെ 503 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആലുവ ക്ലസ്റ്ററില്‍ കര്‍ഫ്യൂ തുടരുകയാണ്. കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഇവിടെ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here