gnn24x7

‘യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാർ’; ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് ആന്റണി രാജു

0
218
gnn24x7

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കിയത് ന്യായീകരിച്ച് മന്ത്രി ആന്റണി രാജു. ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദമുണ്ടാകേണ്ട ആവശ്യമില്ല. യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവർക്ക് അവരുടേതായ അഭിപ്രായം പറയാം. യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്നാണ് മന്ത്രി പറയുന്നത്. ടാർഗറ്റ് അടിസ്ഥാനത്തിലേ ശമ്പളം നൽകൂ എന്ന തീരുമാനമില്ലെന്നും പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ലെന്നും ആന്റണി രാജു പറഞ്ഞു. പുതിയ ഉത്തരവും ടാർഗറ്റ് നിർദേശവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാസാദ്യം പകുതി ശമ്പളം, സർക്കാർ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കി. കെഎസ്ആർടിസിജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്റ് ശുപാർശയിൽ ഭരണാനുകൂല സംഘടനകൾ പോലുംകടുത്ത പ്രതിഷേധത്തിലാണ്. മാനേജ്മെന്റിനെതിരെ പ്രത്യക്ഷ പ്രക്ഷോഭവുമായി സംഘടനാ നേതൃത്വം രംഗത്തെത്തി.ഇന്നലെ കൊല്ലത്ത് ഇടത് അനുകൂല സംഘടന എം ഡി ബിജു പ്രഭാകറിന്റെ കോലം കത്തിച്ചു. തൃശൂരിൽ വിവാദ ഉത്തരവ് കത്തിച്ചായിരുന്നു പ്രതിഷേധം. ഒരുപടി കൂടി കടന്ന് കെഎസ്ആർടിസി പറയുന്നത് കള്ളക്കണക്കാണെന്നും, ഇത് ധനമന്ത്രി പരിശോധിക്കണം എന്നുമാവശ്യപ്പെട്ട സംഘടന, ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യത്തിലാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here